പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ടയിൽ വച്ച് ട്രാവലർ മതിലിൽ ഇടിച്ചു പൂഞ്ഞാർ സ്വദേശി രാജീവ് ജേക്കബിന് ( 50 ) പരുക്കേറ്റു. രാവിലെ 5.30 യോടെയാണ് അപകടം.
പീരുമേട്ടിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാലാ കരൂർ സ്വദേശികളായ ശിവരാമൻ (67 ) അരുൺ ( 37 ) ചന്ദ്രിക (68 ) എന്നിവർക്ക് പരുക്കേറ്റു. 11 മണിയോടെയാണ് അപകടം .
കൂരാലിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് പനമറ്റം സ്വദേശി മുരളിക്ക് (72) പരുക്കേറ്റു. വൈകിട്ട് 6 മണിയോടെയാണ് അപകടം.
കാനാട്ടു പാറയിൽ വച്ച് വൈകിട്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവിത്താനം സ്വദേശിനി കുട്ടിയമ്മക്ക് ( 76 ) പരുക്കേറ്റു. പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.






