തിരുവനന്തപുരം: സംസ്കൃത സര്‍വകലാശാലയിലെ മുന്‍ എസ്എഫ്ഐക്കാരുടെ നിയമനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി.
സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപക നിയമനങ്ങളിലാണ് അന്വേഷണം. കാലടി സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥികള്‍ക്കാണ് കൂട്ടത്തോടെ നിയമനം ലഭിച്ചിരുന്നത്.
സംസ്കൃത സര്‍വകലാശാലയിലെ ഇടത് അധ്യാപകരാണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതെന്നാണ് ആരോപണം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കാണ് കൂട്ടത്തോടെ നിയമനം ലഭിച്ചത്.
ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്തിലുള്ള സംഘം തന്നെ പരാതി പരിശോധിക്കും. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റിയാണ് പരാതി നല്‍കിയിരുന്നത്.
പിഎസ്സി അംഗം ഡോ. പ്രിന്‍സി കുര്യാക്കോസിന്റെ പങ്കും, പിഎസ്സി ചെയര്മാന് എം.ആര് ബൈജുവുമായി ബന്ധപ്പെട്ട മൂന്നംഗ സംഘത്തെക്കുറിച്ചുള്ള ആരോപണങ്ങളും ചോദ്യപ്പേപ്പര്‍ നിര്‍മാതാക്കളുടെ തിരഞ്ഞെടുപ്പിലെ മുന്‍ഗണനകളും പരിശോധിക്കണമെന്ന് കത്തിലുണ്ട്.
മറ്റ് സര്‍വകലാശാലകളിലെ ഉദ്യോഗാര്‍ത്ഥികളുമായുള്ള താരതമ്യ പഠനവും, സംശയമുള്ള റാങ്ക് ലിസ്റ്റുകളിലെ തുടര്‍ നിയമന ശിപാര്‍ശകള്‍ നിര്‍ത്തിവെക്കലും, ചോദ്യപ്പേപ്പര്‍- പ്ലേസ്മെന്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സംരക്ഷിച്ച് അന്വേഷണ ഏജന്‍സിക്ക് കൈമാറലുകളും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.






