കോട്ടയം: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംക്രാന്തി വാണിഭത്തിന് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സംക്രാന്തി പഴമയുടെ പ്രൗഢിയുടെയും നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമാണ് എന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ നാട്ടകം സുരേഷ് എം.എൽ.എ., നഗരസഭ ഉപാധ്യക്ഷ ഷീബ പുന്നൻ, നഗരസഭാംഗങ്ങളായ റൂബി ജോയി കണ്ണച്ചേൽ, സാലി മാത്യു, ബിൻസി സെബാസ്റ്റ്യൻ, വിനു ആർ. മോഹൻ, ജോജി കുറത്തിയാടൻ, ടി.സി. റോയി, എം.ഇ. റെജിമോൻ, കുമാരനല്ലൂർ ദേവസ്വം വൈസ് പ്രസിഡന്റ് അരുൺ വാസുദേവ്, കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.ജി. മോഹൻദാസ് എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി കർഷക സെമിനാറും കലാപരിപാടികളും സംഘടിപ്പിച്ചു. പരമ്പരാഗത വീട്ടുപകരണങ്ങളുടെ പ്രദർശനവും വിപണനവും ആരംഭിച്ചു.






