കോട്ടയം: സത്യസായി സേവ സമിതിയുടെ ആഭിമുഖ്യത്തിൽ സത്യ സായിബാബയുടെ 101-ാം ജന്മദിനം 23ന് വിവിധ പരിപാടികളോടെ ആഘോഷിക്കും.
തിരുനക്കര വടക്കേ നടയിൽ ഉള്ള സമിതി കാര്യാലയത്തിൽ രാവിലെ 5 20 ന് ഓംകാരം, സുപ്രഭാതം, നഗരസങ്കീർത്തനം,
ഗണപതിഹോമം, സത്യസായി സഹസ്രനാമാർച്ചന, സത്യസായി ഭാഗവത പാരായണം, 9 ന് എൻ സോമശേഖരന്റെ പ്രഭാഷണം,
തുടർന്ന് ഗാനാമൃത മാലി -അവതരണം കോട്ടയം വീരമണിയുടെ ശിഷ്യർ, 11.30 ന് പ്രഭാഷണം ശ്രീജ അജിത്,12.30ന് സ്വാമിയാർ മഠത്തിലെ
സദ്യാലയത്തിൽ പ്രസാദം ഊട്ട്, 2.30 ന് രാജേഷ് പാമ്പാടിയുടെ ശിഷ്യർ അവതരിപ്പിക്കുന്ന ഡാൻസ്, 4.45 ന് വേദമന്ത്രം 5.30ന് ദിവ്യജയന്തി ഭജന.
6ന് മംഗളാരതി എന്നിവയാണ് പ്രധാന പരിപാടികൾ എന്ന് കൺവീനർ എം. എസ് സജീവ് അറിയിച്ചു






