തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം പരാതി രഹിതവും വിശ്വാസികള്‍ക്ക് പൂര്‍ണ്ണ തൃപ്തിയും വരുന്നതിന്, ദേവസ്വം ബോര്‍ഡും വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ ഏകോപനത്തിലൂടെയും സര്‍ക്കാര്‍ നേതൃത്വത്തില്‍ നടപ്പിലാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് യൂണിയന് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സ്പെഷ്യല്‍ ഡ്യൂട്ടി നോക്കുന്ന ജീവനക്കാര്‍ക്ക് മികച്ച താമസവും ഭക്ഷണവും നല്‍കണമെന്നും ശബരിമലയിലെ ജീവനക്കാരുടെ മെസ്സ് സ്റ്റാഫ് കോട്ടേഴ്സിന് സമീപത്തേക്ക് മാറ്റണമെന്നും വഴിപാട് പ്രസാദങ്ങള്‍ എല്ലാ ഭക്തജനങ്ങള്‍ക്കും മുടക്കം കൂടാതെ നല്‍കണമെന്നും ആവശ്യപ്പെട്ടു.
മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് സഹായം നല്കുവാന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സ്ഥാപിക്കുവാന്‍ തീരുമാനിച്ച ഹെല്പ് ഡെസ്ക് ഭക്തജന സൗകര്യാര്‍ത്ഥം പത്തനംതിട്ടയില്‍ സ്ഥാപിക്കണമെന്നും യൂണിയന് ആവശ്യപ്പെട്ടു.
യൂണിയന് സംസ്ഥാന പ്രസിഡന്റ് പുതുമന മനുനമ്പൂതിരിയുടെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി ചവറ എസ് ലാലു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
യൂണിയന് രക്ഷാധികാരി കെ ജയകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം എന്‍ ഗോവിന്ദന് നമ്പൂതിരി, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അനില്‍കുമാര്‍ തെക്കുംഭാഗം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രദീപ് കുരീപ്പുഴ, അജയന് കാവനാട്, അഭിലാഷ് കൊട്ടാരക്കര, തുളസീധരന്‍ പിള്ള, ശശികുമാര്‍ പോരേടം എന്നിവര്‍ സംസാരിച്ചു.






