കോഴിക്കോട്: പ്രശസ്ത ഫുട്ബോള്‍ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് (86) അന്തരിച്ചു.
മലാപ്പറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. എട്ട് ലോക്കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നേരിട്ട് റിപ്പോർട്ട് ചെയ്തു.1982 മുതല്‍ 2014 ലെ ബ്രസീല്‍ ലോകകപ്പ് ഉള്‍പ്പെടെ റിപ്പോർട്ട് ചെയ്തു.
പിഡബ്ല്യുഡിയില്‍ സിവില്‍ എഞ്ചിനിയറായിരുന്നു. മറഡോണയുടെ ദൈവത്തിൻ്റെ കൈ ഗോള്‍, 2006 ലോകകപ്പില്‍ സിദാൻ മറ്റരാസിയെ തലകൊണ്ട് ഇടിച്ച സംഭവം എന്നിവ നേരില്‍ കണ്ട് റിപ്പോർട്ട് ചെയ്തു. കോഴിക്കോട്ടെ പ്രാദേശിക ഫുട്ബോളില്‍ ഒരു കാലത്ത് മികച്ച താരമായിരുന്നു.
യങ്ങ് ചാലഞ്ചേഴ്സ് ക്ലബ് ക്യാപ്റ്റൻ ആയിരുന്നു. കോഴിക്കോട്ടെ പ്രശസ്തമായ നാഗ്ജി ഫുട്ബോള്‍ ടൂർണ്ണമെൻ്റില്‍ നിരവധി തവണ കളിച്ചിട്ടുണ്ട്.
പെലെയെ നേരില്‍ക്കാണാനും സംസാരിക്കാനും കഴിഞ്ഞു. അദ്ദേഹം നല്കിയ ഓട്ടോഗ്രാഫും ഭാസി മലപ്പറമ്പിൻ്റെ കൈവശമുണ്ട്.
പ്രശസ്ത ഫുട്ബോള്‍ താരങ്ങളായ ബോബി മൂർ, ബോബി ചാർട്ടണ്‍, പീറ്റർ ഷില്‍ട്ടണ്‍ തുടങ്ങിയവരുടെ അഭിമുഖം നടത്തി. ജോഗോ ബോണീറ്റ, മനസുകള്‍ സാഗരങ്ങള്‍, എന്നീ പുസ്തകങ്ങള്‍ എഴുതി.
1972ല്‍ പുറത്തിറങ്ങിയ ഫുട്മ്പോള്‍ ചാമ്പ്യൻ എന്ന സിനിമയില്‍ അഭിനയിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് ആറിന് മാവൂർ റോഡ് ശ്മശാനത്തില്‍






