കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസില്‍ സെപ്റ്റംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം.
ഹൈക്കോടതിയെ എസ്ഐടി ഇക്കാര്യം അറിയിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കുക. 2025-ലെ സ്വർണപ്പാളി കേസിലും ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിലും ഒരുമിച്ചാണ് കുറ്റപത്രം നല്‍കുന്നത്. അതേസമയം കേസിലെ അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി അറിയിച്ചു.
ഇന്ന് കേസിന്റെ അന്വേഷണ പുരോഗതി ഹൈക്കോടതി പരിഗണിച്ച സമയത്താണ് സെപ്തംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്ന കാര്യം എസ്ഐടി കോടതിയെ ബോധ്യപ്പെടുത്തിയത്. ഹൈക്കോടതിയില്‍ അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടന്നത്. കേസിൻ്റെ അന്വേഷണ പുരോഗതിയും വിശദാംശങ്ങളും എസ്ഐടി തലവൻ നേരിട്ട് ഹാജരായി കോടതിയെ ധരിപ്പിക്കുകയായിരുന്നു. ജംഷഡ്പൂരിലെ ശാസ്ത്രീയ പരിശോധനാ ലാബില്‍ നിന്നുള്ള റിപ്പോർട്ട് ലഭിക്കാൻ കാലതാമസം നേരിട്ടതാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇപ്പോള്‍ റിപ്പോർട്ട് ഇപ്പോള്‍ ലഭ്യമായിട്ടുണ്ടെന്നും സെപ്തംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്നും എസ്ഐടി അറിയിച്ചു.






