തിരുവനന്തപുരം: മകരവിളക്ക് തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് 204 സ്പെഷ്യൽ സർവീസുകൾ നടത്തുമെന്ന് ദക്ഷിണ റെയിൽവേ.
പനവേൽ -കോട്ടയം, ചെന്നൈ - കൊല്ലം, മംഗളൂരു - തിരുവനന്തപുരം, വിശാഖപട്ടണം - കൊല്ലം, വിജയവാഡ - കോട്ടയം എന്നീ റൂട്ടുകളിലാണ് സർവീസ്.
കോട്ടയം, ചെങ്ങന്നൂർ, എറണാകുളം സ്റ്റേഷനുകളിൽ പ്രത്യേകസൗകര്യങ്ങളുമുണ്ട്.
കോട്ടയത്ത് മൂന്ന് നിലകളിലായി ഒരേ സമയം 900 പേർക്കും ചെങ്ങന്നൂരിൽ മൂന്ന് വിശ്രമകേന്ദ്രങ്ങളിലായി 600 പേർക്കും വിരിവയ്ക്കാം.
എറണാകുളത്ത് പ്രത്യേക ടിക്കറ്റ് കൗണ്ടറും തെലുഗു, കന്നഡ, തമിഴ് തുടങ്ങി മൂന്ന് ഭാഷകളിൽ ഹെൽപ് ഡെസ്കും തുറന്നു.






