എലിക്കുളം: കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും എലിക്കുളം, ഉരുളികുന്നം മേഖലയില്‍ നാശനഷ്ടം.
നിരവധി കര്‍ഷകരുടെ കപ്പ, വാഴ തുടങ്ങിയവയും മരങ്ങളും നിലംപൊത്തി.
ഉരുളികുന്നം പന്തലാടിക്കല്‍ ടോണി ജോര്‍ജിന്റെ നാല്‍പ്പതോളം വാഴകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു. ഉരുളികുന്നം ഇല്ലിക്കോണ്‍ പ്രദേശത്തും കൃഷിനാശമുണ്ട്.
ഉരുളികുന്നം ലക്ഷംവീട് കോളനിയില്‍ മരം കടപുഴകി വീണു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ്, വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, സ്ഥിരംസമിതി അധ്യക്ഷ ആന്‍സി ജെയിംസ് എന്നിവര്‍ സന്ദര്‍ശിച്ചു.






