പന്തളം: മണ്ഡല ഉത്സവത്തിനായി ശബരിമല നട തുറന്നതോടെ മനസ്സ് ശരണമന്ത്രപ്പൂക്കൾ വിരിയുന്ന പൂങ്കാവനം.
വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തി സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല നട തുറന്നു.
മാളികപ്പുറം നട തുറന്നത് ദാമോദരന്‍ നമ്പൂതിരിയാണ്.
രാവിലെ ഏഴുമണിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നിലവിളക്ക് തെളിയിച്ച് അന്നദാനത്തിന് തുടക്കം കുറിക്കും.
എട്ട് മണിക്ക് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗവും ചേരും.
മണ്ഡലകാലം ആരംഭിച്ചതോടെ ഇന്ന് കൂടുതൽ തീർഥാടകർ ശബരിമല ദർശനത്തിന് എത്തും.
ഒരു ദിവസം എണ്‍പതിനായിരം പേര്‍ക്കാണ് ദര്‍ശന സൗകര്യം. 66,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും പതിനാലായിരം പേര്‍ക്ക് തത്സമയ ബുക്കിങിലൂടെയും ദര്‍ശനം നടത്താം.
ഡിസംബര്‍ 27ന് മണ്ഡലപൂജയും 2027 ജനുവരി 14ന് മകരവിളക്ക് ഉത്സവവും നടക്കും.
50 ലക്ഷം ടിന് അരവണ തയ്യാറായിക്കഴിഞ്ഞെന്ന് ദേവസ്വം വകുപ്പ് അറിയിച്ചിരുന്നു.
.ഭക്തര്‍ ആവശ്യപ്പെട്ടാല്‍ അരവണ തപാല്‍ വഴി എത്തിച്ച് നല്‍കാനുള്ള സംവിധാനങ്ങളും പൂര്‍ത്തിയായി.
ഇതോടൊപ്പം അഞ്ച് കൗണ്ടറുകള്‍ അധികമായി തുറന്നിട്ടുണ്ട്.
ഇതോടെ അരവണ കൗണ്ടറുകളുടെ എണ്ണം 22 അയി ഉയര്‍ന്നു.
അരവണ കൗണ്ടറുകളില്‍ ഡിജിറ്റല്‍ പെയ്മന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 14 വഴിപാട് കൗണ്ടറുകളും അവിടെ ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനവും ഉണ്ടായിരിക്കും.
മണ്ഡലകാലത്ത് അരവണയുടെയും അപ്പത്തിന്റെയും കാര്യത്തില്‍ ആശങ്കകള്‍ ഇല്ലെന്നാണ് ദേവസ്വം വകുപ്പ് പറയുന്നത്.
വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തുവരുന്ന ഭക്തര്‍ക്ക് അപകടങ്ങള്‍ സംഭവിച്ചാല്‍ രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഉണ്ടാകും.
ബുക്ക് ചെയ്യുന്ന ദിവസത്തിന് മുന്‍പേയുള്ള ഒരു ദിവസം കൂടി പരിഗണിച്ച് ആകെ മൂന്ന് ദിവസം ഉള്‍പ്പെടുത്തിയാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കുക.
ബുക്ക് ചെയ്യുമ്പോള്‍ തന്നെ നോമിനി വിവരങ്ങള്‍ ചോദിക്കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ വ്യക്തമാക്കിയിരുന്നു.






