കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ, കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷന് അനുമതി തേടി എസ്ഐടി.
ദേവസ്വം വകുപ്പ് സെക്രട്ടറിക്ക് അപേക്ഷ നല്കി.
പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്ന മുറയ്ക്ക് കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കും.
ദ്വാരപാലക കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എസ്.ഐ.ടി ഹൈക്കോടതിയിൽ സാവകാശം തേടി.
285 സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
ദേവസ്വം സെക്രട്ടറിയ്ക്ക് നല്കിയ അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കും.






