പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി തീർത്ഥാടകർക്കും ഡ്യൂട്ടിക്കായി എത്തുന്ന ഉദ്യോഗസ്ഥർക്കുമായി പമ്പയിലും സന്നിധാനത്തും ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ച് പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറും ജില്ലാ കലക്ടർ എ നിസാമുദ്ദീനും ചർച്ച നടത്തി. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്, ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എ വിജയൻ,
ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിനുള്ള ക്രമീകരണങ്ങൾ, വെർച്ചൽ ക്യൂ, എമർജൻസി ഓപ്പറേഷൻ സെന്ററുകൾ, പമ്പയിലെ കൺട്രോൾ റൂം എന്നിവയുടെ പ്രവർത്തനം, മാലിന്യങ്ങളുടെ ഉറവിട സംസ്കരണം, ഭക്ഷണ സാധനങ്ങളുടെ നിലവാരം ഉറപ്പാക്കുന്നത്, പരിശോധന സ്ക്വാഡുകളുടെ പ്രവർത്തനം, പോലീസിനായി ഒരുക്കേണ്ട ക്രമീകരണങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു.






