കണ്ണൂർ: സി.പി.എം നേതാവ് പി.പി. ദിവ്യയുടെ ബിനാമി കമ്പനിയെന്ന ആരോപണം നേരിടുന്ന 'കാർട്ടണ്‍ ഇന്ത്യ അലയൻസ്' എം.ഡിയുടേതെന്ന പേരില്‍ ശബ്ദസന്ദേശവും സാമ്പത്തിക ഇടപാടുകളുടെ സ്ക്രീൻഷോട്ടുകളും പുറത്തുവന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചർച്ചയാകുന്നു.
പി.പി. ദിവ്യയുടെ സഹോദരൻ, ഡ്രൈവർ എന്നിവർക്കടക്കം പണം നല്‍കിയെന്ന് സൂചിപ്പിക്കുന്ന രേഖകളാണ് പുറത്തുവന്നത്.
ശബ്ദരേഖയില്‍ പ്രമുഖരുടെ പേരുകളും പരാമർശിക്കുന്നുണ്ട്. കൂടാതെ, യു.പി.ഐ (UPI) വഴി പണം അയച്ചതിന്റെ സ്ക്രീൻഷോട്ടും ഇതിലുണ്ട്. വാർത്തയും ശബ്ദരേഖയും പുറത്തുവന്നതോടെ കടുത്ത നിഷേധവുമായി കാർട്ടണ്‍ ഇന്ത്യ അലയൻസ് എം.ഡി രംഗത്തെത്തി.
പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേതല്ലെന്ന് പറഞ്ഞ അദ്ദേഹം, സാമ്പത്തിക ഇടപാടുകളുടെ സ്ക്രീൻഷോട്ടുകളെക്കുറിച്ചും സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി പരാതി നല്കി.






