ഡൽഹി:നവജാതശിശുക്കളുടെ കുസൃതികളും ഭാവങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ടെങ്കിലും, പ്രായപൂർത്തിയായ ഒരാളെപ്പോലെ കട്ടിയുള്ള മീശയും താടിയുമുള്ള ഒരു കുഞ്ഞിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റർനെറ്റില്‍ വലിയ ചർച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്.
കുഞ്ഞിന്റെ വേറിട്ട രൂപം കണ്ട് സോഷ്യല്‍ മീഡിയ ഒന്നടങ്കം അത്ഭുതപ്പെടുകയും അതേസമയം വിഡിയോയുടെ സത്യാവസ്ഥയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ടിക് ടോക്കിലൂടെ പ്രചരിച്ച ഈ ദൃശ്യങ്ങളില്‍, ആശുപത്രി കിടക്കയില്‍ നീല വിരിപ്പിന് മുകളില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കാണാൻ സാധിക്കുന്നത്.
അടുത്തു നില്ക്കുന്ന സ്ത്രീ തൊടുമ്പോള്‍ കുഞ്ഞ് കണ്ണുകള്‍ തുറക്കുകയും ശാന്തമായി പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കാണികളുടെ ശ്രദ്ധ മുഴുവൻ കവർന്നത് മേല്‍ച്ചുണ്ടിന് മുകളിലെ കറുത്ത മീശയും താടിയിലെ ചെറിയ രോമങ്ങളുമാണ്.
ഇതിനുപുറമേ, ചുളിച്ച പുരികങ്ങളും ഗൗരവമുള്ള കണ്ണുകളുമായി ഇരിക്കുന്ന കുഞ്ഞിനെ കാണുമ്പോള്‍ നവജാതശിശുവെന്നതിനേക്കാള് പ്രായമായ ഒരാളുടെ ലുക്കാണുള്ളതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
അതേസമയം, ഈ വിഡിയോ യഥാർഥത്തില്‍ സംഭവിച്ചതാണോ അതോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
വിഡിയോ പകർത്തിയ സ്ഥലത്തെക്കുറിച്ചോ തീയതിയെക്കുറിച്ചോ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ ഇതൊരു ഡിജിറ്റല്‍ നിർമ്മിതിയാകാനാണ് സാധ്യതയെന്ന് ഒരു വിഭാഗം ഉറച്ചു വിശ്വസിക്കുന്നു.
എങ്കിലും, ഇത്രയും സ്വാഭാവികമായ ഭാവങ്ങള്‍ ഉള്ളതിനാല്‍ ഇത് യഥാർഥ സംഭവമാണെന്ന് കരുതുന്നവരും കുറവല്ല. സത്യാവസ്ഥ എന്തായാലും, സോഷ്യല്‍ മീഡിയയില്‍ ചിരിയും സംശയങ്ങളും ഒരുപോലെ പടർത്തി ഈ വിഡിയോ ട്രെൻഡിംഗായി തുടരുകയാണ്.






