പത്തനംതിട്ട: ശബരിമല ഒരുക്കങ്ങളില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഒരുക്കം വിലയിരുത്താൻ വിളിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നവംബർ പത്തിന് ഉള്ളില്‍ എല്ലാം പൂർത്തിയാകും. മരാമത്ത് പണികളുടെ നിലവാര പരിശോധന ഉള്‍പ്പെടെ നടത്തും. എങ്ങനെയെങ്കിലും ജോലികള്‍ ചെയ്തു പോകാം എന്ന് കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
അരവണ, അപ്പം എന്നിവയുടെ കരുതല്‍ സ്റ്റോക്ക് നിർമ്മാണം തുടങ്ങി. വെർച്വല്‍ ക്യൂ ബുക്കിംഗ് എണ്ണം പൊലീസുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കും.
തമിഴ്നാട്ടിലെ സൗജന്യമുണ്ട് പമ്പയില്‍ ഇരുമുടി ആയ സംഭവത്തില്‍ അദ്ദേഹം കൈ മലർത്തി. സംഭവത്തില്‍ തനിക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് അദ്ദേഹം ചോദിച്ചു. ദേവസ്വം ബോർഡിന്റെ കെട്ടുനിറ കേന്ദ്രത്തിലാണ് തമിഴ്നാട്ടില്‍ റേഷൻ കടകള്‍ വഴി സൗജന്യമായി നല്കിയ മുണ്ട് എത്തിയത്. അഴിമതി അന്വേഷിക്കണമെന്ന് തമിഴ്നാട്ടിലെ തീർത്ഥാടകര്‍ ആവശ്യപ്പെട്ടിരുന്നു.






