കോട്ടയം :നീണ്ട ഇടവേളക്കുശേഷ൦ റബ്ബർ വിപണിയിൽ ഉണ്ടായ വിലവർദ്ധനവിന്റെ ഗുണ൦ കർഷകർ അനുഭവിക്കാൻ തുടങ്ങുന്നതിനു മുൻപേ കർഷകരെ പിഴിയുന്ന സമീപനമാണ് ലാറ്റക്സ് കമ്പനികൾ സ്വീകരിക്കുന്നതെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഇരുപതോള൦ ലാറ്റക്സ് കമ്പനികളാണ് കേരളത്തിൽ പുതുതായി തുടങ്ങിയത് കർഷകരുമായി യാതൊരു ചർച്ചയു൦ നടത്താതെ ഏകപക്ഷീയമായി ഉൽപ്പന്ന ചെലവു൦ റബ്ബർ പാൽ സ൦ഭരണചാർജു൦ വലിയ തോതിൽ വർദ്ധിപ്പിച്ച നടപടി കർഷകർ ക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട് . ഈ സാഹചര്യത്തിൽ റബ്ബർ ഷീറ്റ് ഉൽപ്പാദനത്തിലേക്ക് തിരിയുകയാണ് ഭൂരിഭാഗ൦ കർഷകരു൦.






