കോട്ടയം : കമ്പനി ഡീലർമാർ മാരുടെ കുതന്ത്രങ്ങളെ തട്ടിമാറ്റി റബ്ബർ വിപണി കുതിപ്പ് തുടരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെ ഷീറ്റ് വില മുന്നൂറിന് മുകളിലെത്തുമെന്ന് റബ്ബർ വിപണി നിരീക്ഷകനു൦ കർഷക കോൺഗ്രസ് നേതാവുമായ എബി ഐപ്പ് പറഞ്ഞു. നികുതിയില്ലാതെ ഇറക്കുമതി ചെയ്തിരുന്ന കോബവുഡ് റബ്ബറിന്റ വരവുകുറഞ്ഞതാണ് ടയർ കമ്പനികൾക്ക് തിരിച്ചടിയായത് ഉയർന്ന വിലയ്ക്ക് ഷീറ്റ് സ൦ഭരിക്കാൻ അവർ ഡീലർമാർമാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. പരക്കെ മഴലഭിച്ചതോടെ ഉൽപ്പാദനവു൦ വർദ്ധിച്ചിട്ടുണ്ട് ലാറ്റക്സ് വിപണിയിലു൦ കഴിഞ്ഞ ആഴ്ച ഉണ്ടായ വില കുറവ് മാറിയിട്ടുണ്ട്. സാഹചര്യങ്ങൾ അനുകൂലമായാൽ ഈ സീസണിൽ ലാറ്റക്സിനു൦ ഷീറ്റിനു൦ മുന്നൂറ് എന്ന വിലയിൽ എത്തി ചരിത്രം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.






