കോട്ടയം: റബറിന് വിലകൂടിയപ്പോള്‍ വില്ലനായി പൊള്ളും ചൂട്. കാലാവസ്ഥാ വ്യതിയാനത്തില്‍ ഉത്പാദനം കുറഞ്ഞു.
വർഷങ്ങളായി ആഗസ്റ്റ്, സെപ്തംബർ മാസങ്ങളില്‍ ടാപ്പ് ചെയ്യുന്ന ദിനങ്ങള്‍ പൊതുവേ കുറവായിരുന്നെങ്കില്‍ ഇത്തവണ കൂടി.
എന്നാല്‍ ഉത്പാദനം വർദ്ധിച്ചുമില്ല. ആഗസ്റ്റ് ആദ്യ വാരത്തിലെ കനത്ത മഴയില്‍ റബർ ഇലകള്‍ പൊഴിഞ്ഞത് ഉത്പാദനത്തെ ബാധിച്ചിരുന്നു.
ആഗസ്റ്റ് ഒക്ടോബർ മാസങ്ങളില്‍ ശരാശി ഉത്പാദനവും പിന്നാലെ നവംബർ ജനുവരിയിലെ തണുപ്പില്‍ മികച്ച ഉത്പാദനവും നല്‍കുന്നതാണ് റബറിന്റെ രീതി. എന്നാല്‍, ഇത്തവണ കാലാവസ്ഥാ വ്യതിയാനത്തില്‍ മിക്ക തോട്ടങ്ങളിലും ഉത്പാദനം നിലവില്‍ പകുതിയായി കുറഞ്ഞു.






