കോട്ടയം : റബ്ബർ വില ഉയരുകയു൦ പുതു തലമുറ റബ്ബർ ടാപ്പിങ്ങിൽ നിന്ന് അകന്നു നിൽക്കുമ്പോഴു൦ ഇവരെ ഇതിലേക്ക് ആകർഷിക്കാൻ ആവശ്യമായ ന്യൂതനമായ കാഴ്ചപ്പാടുകൾ മുന്നോട്ട് വെയ്ക്കാൻ റബ്ബർ ബോർഡ് തയ്യാറാകുന്നില്ലന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു.
ആധുനിക ടാപ്പിംഗ് മെഷീനുകൾ ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിൽ റബ്ബർ ബോർഡ് തടസ൦ നിൽക്കുകയാണ് എന്നാണ് ആരോപണം.ഭാര൦ കുറഞ്ഞ നിരവധി മെഷീനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പരിശീലനം ലഭിച്ചാൽ അനായാസം കർഷകർക്ക് ഇത് ഉപയോഗിച്ചു ടാപ്പിംഗ് ചെയ്യാനാകു൦ .എന്നാൽ റബ്ബർ ബോർഡ് നൽകുന്ന ടാപ്പിംഗ് പരിശീലനങ്ങളിൽ ടാപ്പിങ്ങ് മെഷീനുകളെ അകറ്റിനിർത്തുകയാണന്ന് പരാതി. ടാപ്പിങ്ങ് മിഷനുകൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കാൻ റബ്ബർ ബോർഡ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.






