കോട്ടയം: വൈദ്യുതി കമ്പിമോഷണ കുറ്റം ചുമത്തി ആദിവാസി യുവാവിനെ മർദ്ദിച്ച പോലീസുകാരെ സസ്പെന്റ് ചെയ്ത് ഇവർക്കെതിരെയും പോലീസിനൊപ്പമുണ്ടായിരുന്ന ഗുണ്ടകൾക്കെതിരേയുംപട്ടികജാതി/വർഗ്ഗപീഢന നിരോധന നിയമം അനുസരിച്ച് കേസ് എടുക്കണമെന്ന് ഇന്ത്യൻ ദലിത് ഫെഡറേഷൻ(ഐഡി .എഫ്)സംസ്ഥാന പ്രസിഡന്റ് പി ഷൺമുഖൻ ആവശ്യപെട്ടു. പൂഞ്ഞാർ പെരിങ്ങളം ഇടക്കര കോളനി പൂവത്തുങ്കൽ അഭിലാഷി(33) നാണ് ക്രൂരമായ മർദ്ദനമേറ്റത്.
കെ എസ് ഇ ബി കോൺട്രാക്ടറിന്റെ കീഴിലെ കരാർ തൊഴിലാളിയാണ് അഭിലാഷ്. വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന അഭിലാഷിനെ ഒരു സംഘം ആളുകളെത്തി വാതിൽ ചവിട്ടി തുറന്ന്അകത്തു കയറി പിടിച്ചു വലിച്ചു പുറത്തേയ്ക്ക് ഇറക്കി.ഞങ്ങൾപോലീസ് ആണെന്നും സ്റ്റേഷനിലേക്ക് വരണമെന്നും ആവശ്യപെട്ടു. എന്തിനാണെന്ന് ചോദിച്ചപ്പോൾ സംഘം മർദ്ദിചെന്നും വലിച്ചിഴച്ച് കാറിൽ കയറ്റിയെന്നും തടസം പിടിക്കാനെത്തിയ ബന്ധുക്കളേയും സമീപ വാസികളേയും ഇവർ അസഭ്യം പറയുകയും ചെയ്തതായി അഭിലാഷ്പറയുന്നു. ഇതു സംബന്ധിച്ച് പരാതി നൽകിയാൽ കെ എസ് ഇ ബി ലൈൻ കമ്പികൾ മോഷ്ടിച്ചെന്ന പേരിൽ ജയിലിലടക്കുമെന്നു ഇവർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
അതേ സമയം ലൈൻ കമ്പി മോഷണം പോയതുമായി ബന്ധപെട്ട് കെ എസ് ഇ ബി യുടെ പരാതിയിൽ അഭിലാഷിനെ മഫ്തിയിലുള്ള പോലീസ് സംഘംസ്വകാര്യ വാഹനത്തിൽപോയി പിടിച്ചു കൊണ്ടു വരികയും പിന്നീട് പോലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുവരുകയും വിവരങ്ങൾ ശേഖരിച്ച ശേഷം എസ് റ്റി പ്രമോട്ടറോടൊപ്പം പറഞ്ഞു വിട്ടുവെന്നാണ് ഈരാറ്റുപേട്ടപോലീസ്പറയുന്നത്. എന്നാൽ അഭിലാഷിനെതിരെപരാതി ഉണ്ടായിരുന്നുവെങ്കിൽ എന്തിനാണ് സ്വകാര്യ വാഹനത്തിൽ അഭിലാഷിന്റെ വീട്ടിലെത്തിയതെന്ന ചോദ്യത്തിന് പോലീസ് അധികൃതർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപെട്ടു






