കോട്ടയം: കോട്ടയം നഗരത്തിലെ കണ്ടത്തിൽ ലോഡ്ജ് ഗ്രൂപ്പിൽ നടക്കുന്നത് കോടികളുടെ ജിഎസ്ടി വെട്ടിപ്പാണ്.
വാടകയ്ക്ക് നൽകുന്നത് 500 ന് മുകളിൽ മുറികളാണ്. എന്നാൽ ജിഎസ്ടി അടയ്ക്കുന്നത് നൂറിൽ താഴെ മുറികൾക്ക് മാത്രമാണ്.
ഇവരുടെ അഞ്ച് ലോഡ്ജ്കളിൽ മാത്രം ദിവസ/ മാസ വാടകയ്ക്ക് നൽകുന്ന നൂറ്റി അൻപതിലധികം മുറികളുണ്ട്. ഇതിൽ കാൽ ഭാഗം മുറികൾക്ക് പോലും ജിഎസ്ടി അടയ്ക്കുന്നില്ല.
ഇവരുടെ കെട്ടിടത്തിൽ മുറി വാടകയ്ക്ക് എടുത്ത് വ്യാപാരം നടത്തുന്നവർക്ക് വാടക നൽകുമ്പോൾ രസീത് നൽകാറില്ല. പകരം തുണ്ട് പേപ്പറിൽ കുറിച്ച് നൽകുകയാണ് പതിവ്.
ജിഎസ്ടി സംസ്ഥാനത്ത് നിലവിൽ വന്ന 2017 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി കണ്ടത്തിൽ ഗ്രൂപ്പിൻ്റെ 12 കെട്ടിടങ്ങളിലും അസ്സസ്മെൻ്റ് നടത്തി കൃത്യമായ ജിഎസ്ടി ഈടാക്കണമെന്നും, നാല് വർഷം മുൻപ് ജിഎസ്ടി വിഭാഗം കണ്ടത്തിൽ ഗ്രൂപ്പിൻ്റെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ അസ്സസ് ചെയ്ത തുകയുടെ മൂന്നിലൊന്ന് തുക മാത്രം ഫൈൻ ഈടാക്കുകയും റെയ്ഡ് വിവരം ഇഡിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ജിഎസ്ടി കമ്മീഷണർക്ക് തേർഡ് ഐ ന്യൂസ് പരാതി നൽകി.






