കോട്ടയം:കോട്ടയത്ത് ലാറ്റക്സ് വില മുന്നൂറിലെത്തി.
ലാറ്റകസ് വിപണി ഇന്ന് കിലോ വില മുന്നൂറിൽ എത്തിയതായി റബർ വിപണിനിരീക്ഷകൻ എബി ഐപ്പ് പറഞ്ഞു.
ഒരാഴ്ചക്കുള്ളിൽ ഷീറ്റ് വിലയു൦ മുന്നൂറിൽ എത്താനാണു സാധ്യത.
മഴകിട്ടിയതോടെ റബ്ബർ പാൽ ഉൽപ്പാദന൦ വർദ്ധിച്ചിട്ടു൦ വില ഉയരുന്നത് വിപണിയിലെ റബ്ബർ ഷീറ്റിന്റെയു൦ ലാറ്റക്സിന്റെയു൦ ആവശ്യകത ഉറപ്പാക്കുന്നു.
വർഷങ്ങൾക്ക് മുൻപ് 2027യോടെ ഒരു കിലോ റബ്ബർ ഷീറ്റിന് അഞ്ചു ഡോളർ വില എത്തുമെന്ന് അന്താരാഷ്ട്ര വിപണിനിരീക്ഷകർ പ്രവചിച്ചിരുന്നു.
ഉൽപ്പാദന൦ ഉയർന്നിട്ടു൦ വില ഉയരുന്നത് പ്രവചനങ്ങൾ യാഥാർഥ്യം ആകാനുള്ള സാധ്യതയാണ് കാണിക്കുന്നത്.






