റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു.
റിയാദിലെ ഇന്ത്യൻ എംബസിയാണ് വിവരം പുറത്തുവിട്ടത്. എംബസി അനുശോചനം രേഖപ്പെടുത്തി.
ഈ പ്രയാസകരമായ ഘട്ടത്തില്‍ കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും എംബസി അറിയിച്ചു.
മൃതദേഹം നാട്ടിലേക്ക് എത്തിക്കണമെങ്കിലോ റിയാദില്‍ തന്നെ സംസ്കാര ചടങ്ങുകള്‍ നടത്തുന്നതിനോ ആവശ്യമായ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും എംബസി വ്യക്തമാക്കി.
അതേസമയം, മക്ക ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച ഡ്രോണ്‍ സൗദി സഖ്യസേന കഴിഞ്ഞദിവസം വിജയകരമായി തകർത്തിരുന്നു. യെമനിലെ സംയുക്ത സേനകളുടെ വക്താവ് മേജർ ജനറല്‍ തുർക്കി അല്‍ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്.
പൈപ്പ് ലൈനിന് നേരെ ആക്രമണം ഉണ്ടായെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എണ്ണ കയറ്റുമതി പൂർവസ്ഥിതിയിലാക്കാൻ അരാംകോയ്ക്ക് കഴിഞ്ഞു.






