തിരുവനന്തപുരം: ചിറയിൻകീഴിലെ കോണ്‍ഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയില്‍ പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്മേല് കൂടുതല്‍ നടപടിക്ക് സാധ്യത.
രമ്യ ഹരിദാസ് എംഎല്‍എ നേരിട്ട് മൊഴി നല്കാൻ ഉടൻ ഹാജരായേക്കും. എംഎല്‍എയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട പ്രവർത്തിയല്ല രമ്യയുടേതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം ഫോണ്‍ കോള്‍ വഴിയാണ് രമ്യ ഹരിദാസ് വിശദീകരണം നല്‍കിയത്. നേരിട്ടുള്ള മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും കൂടുതല്‍ നടപടി ഉണ്ടാകുക. അതിനിടെ ജില്ലാ കമ്മിറ്റി അംഗം സജിത്ത് മുട്ടപ്പലത്തിനെതിരെ നടപടി ഉണ്ടായാല്‍ പ്രതിഷേധം അറിയിക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം. എംഎല്‍എ ആണ് ആദ്യം സുജിത്തിനെ മർദിച്ചത് എന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സജിത്തിന് പരസ്യ പിന്തുണ നല്‍കുന്നത്.
അതേ സമയം സജാദ് വിളിച്ചിട്ടാണ് രമ്യ വീട്ടിലേക്ക് എത്തിയതെന്ന വാദം പൊളിഞ്ഞു. എംഎല്‍എ സജാദിന്റെ വീട്ടുകാരെ കാണാൻ എത്തുന്നു എന്നു പറഞ്ഞ് രമ്യയുടെ പി എ പ്രദീപാണ് സജാതിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയതെന്ന സംശയം ബലപ്പെടുന്നുണ്ട്. സംഘർഷത്തിന് ശേഷം രമ്യാഹരിദാസും, മറ്റ് രണ്ടുപേരും ഓടി ഇറങ്ങുന്നതും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വാഹനം റോഡിലിട്ട ശേഷമാണ് രമ്യാ ഹരിദാസ്






