തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിനെ ഫോണില്‍ വിളിച്ച് അജ്ഞാതന്റെ തെറിവിളി.
എംഎല്‍എ ഹോസ്റ്റലിലെ ലാന്‍ഡ് ഫോണിലേക്കാണ് ഫോണ്‍ കോള്‍ വന്നത്.
എംഎല്‍എയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
രമ്യ ഹരിദാസിന് മാനഹാനിയും മനോവിഷമവും ഉണ്ടാക്കിയെന്ന് എഫ്ഐആര്‍. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് അജ്ഞാതന്റെ ഫോണ്‍ വിളി എത്തിയത്.
കൂടുതല്‍ കളിച്ചാല്‍ നിന്നെ ശരിയാക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. കേട്ടാല്‍ അറപ്പുള്ളതാക്കുന്ന വിധം അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.






