ദില്ലി: ചെങ്കോട്ട സ്ഫോടനത്തിന് പിന്നില്‍ അല്‍ഖ്വയ്ദ ഉപസംഘടനയെന്ന് യുഎൻ റിപ്പോർട്ട്.
അല്‍-ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡം (AQIS) ആണ് ആക്രമണത്തിന് പിന്നിലെന്ന് യുഎൻ സുരക്ഷാസമിതി നിരീക്ഷണ സംഘം അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട 10 പേർക്ക് AQIS ഉപസംഘടനയായ അൻസാർ ഖസ്വാത്ത് ഉല് ഹിന്ദുമായി ബന്ധമെന്നും കണ്ടെത്തല്‍.
ബംഗ്ലാദേശില്‍ ഭീകര സെല്ലുകള്‍ സ്ഥാപിക്കാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. അല്‍ഖ്വയ്ദയും ഐസിസും രാസ-ജൈവ ആയുധങ്ങള്‍ ഉന്നമിടുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.
റൈസിൻ ഉള്‍പ്പെടെയുള്ള വിഷവസ്തുക്കള്‍ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങള്‍ ഭീകര ഗ്രൂപ്പുകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നുവെന്നും പറയുന്നു.






