ആഭ്യന്തര പണമിടപാടുകള്‍ സംബന്ധിച്ച് പുതുക്കിയ ചട്ടം പുറത്തിറക്കി ആർബിഐ. നവംബർ 11ന് പുറത്തിറക്കിയ നിർദേശം അന്നു തന്നെ പ്രാബല്യത്തില്‍ വരുകയും ചെയ്തു.
പുതിയ നിർദേശപ്രകാരമുള്ള മാറ്റങ്ങളെന്തൊക്കെയെന്ന് പരിശോധിക്കാം.
എടിഎമ്മോ മറ്റു സംവിധാനങ്ങള്‍ വഴിയോ 5000 രൂപ വരെ അയക്കാം
അംഗീകൃത ഏജന്റുമാർ, എടിഎം എന്നിവ വഴി മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാൻ സാധിക്കും. പരമാവധി 5000 രൂപ വരെയാണ് ഇപ്രകാരം അയക്കാൻ സാധിക്കുക. ഒരു മാസം ഇത്തരത്തില്‍ അയക്കാവുന്ന തുകയുടെ പരിധി 25000 രൂപ വരെയാണ്.
അക്കൗണ്ടില്ലാതെ 10000 രൂപ വരെ സ്വീകരിക്കാം
പണം സ്വീകരിക്കേണ്ടയാള്ക്ക് ബാങ്ക് അക്കൗണ്ടില്ലെങ്കില്‍ അയക്കുന്നയാളുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് സ്വീകരിക്കാൻ സാധിക്കാം. ‘ക്യാഷ് പേ-ഔട്ട്’ എന്നാണ് ഈ സേവനത്തെ അറിയപ്പെടുക. ബാങ്കിന്റെ അംഗീകൃത ഏജന്റ് അല്ലെങ്കില്‍ എടിഎം വഴി ഇത്തരത്തില്‍ പണം സ്വീകരിക്കാം. ഒറ്റത്തവണ 10000 രൂപവരെയും പ്രതിമാസം 25000 രൂപവരെയും ഇത്തരത്തില്‍ സ്വീകരിക്കാൻ സാധിക്കും.
കുടിയേറ്റ തൊഴിലാളികള്‍ക്കും, ചെറിയ തുകകള്‍ അയക്കുന്നവർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് പുതിയ പണമിടപാട് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.






