കൊച്ചി: ഡല്‍ഹിയില്‍ യുവാക്കള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചതിന് കേസെടുത്തതിനെതിരേ റാപ്പര്‍ വേടന് ആസാദിയാത്ര സംഘടിപ്പിക്കുന്നു.
നാളെ വൈകിട്ട് കൊച്ചിയിലാണ് പരിപാടി. രാഷ്ട്രീയ സാഹിത്യ സാംസ്ക്കാരിക മേഖലയിലെ ആള്‍ക്കാരെ പങ്കെടുപ്പിച്ച് വലിയ ജനപങ്കാളിത്തേത്താടെ പരിപാടി നടത്താനാണ് ഉദ്ദേശം.
തനിക്കെതിരേ കേസെടുത്തതിന് വലിയ രീതിയില്‍ പ്രതിഷേധം നടത്താനാണ് വേടന്റെ നീക്കം. ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നടത്തുന്ന ആസാദിയാത്ര വൈകിട്ട് ഏഴുമണി വെര നടക്കും. ഭരണഘടനയും അംബേദ്ക്കറിന്റെ ചിത്രം ഉയര്‍ത്തിയുമായിരിക്കും പ്രതിഷേധം. ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ അതിന് സമാനമായിട്ടായിരുന്നു കേരളത്തില്‍ പനമ്പള്ളി നഗറിലെ സെന്റര്‍ പാര്‍ക്കില്‍ വലിയ സാംസ്ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ചത്.
പരിപാടി നടത്തിയതിന് എറണാകുളം സൗത്ത് പോലീസാണ് വേടനെതിരേ കേസെടുത്തത്. പൊതുഗതാഗതം തടഞ്ഞെന്നാണ് ആരോപണം. പരിപാടിയുടെ സംഘാടകര്‍ക്കും വേടന്റെ സെക്രട്ടറി വിഘ്നേഷിനും എതിരേയാണ് കേസെടുത്തത്. അതേസമയം പോലീസ് നടപടിയില്‍ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത സാഹചര്യത്തില്‍ അതേസമയത്ത് കൊച്ചിയില്‍ നടന്ന പ്രതിഷേധത്തിലാണ് വേടന് പങ്കെടുത്തത്.
സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക പ്രവര്‍ത്തകരായ അനേകരായിരുന്നു ഈ പരിപാടിയില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി പോലും പ്രതിഷേധത്തില്‍ പങ്കെടുത്ത സാഹചര്യത്തില്‍ വേടനെതിരേ എന്തിന് നടപടിയെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. നാളെ വേടന് നടത്തുന്ന പരിപാടിയില്‍ അനേകം പേര് പങ്കെടുക്കുമെന്നാണ് കരുതുന്നത്. സാമൂഹ്യ സാഹിത്യ, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ ഈ പരിപാടിയിലും പങ്കെടുക്കുമെന്നാണ് സംഘാടകര്‍ കരുതുന്നത്.






