കോട്ടയം: സ്ഥലം കപ്പക്കൃഷിക്ക് പാട്ടത്തിന് കൊടുത്ത് മെഡിക്കൽ കോളജ് നേടിയത് 3.5 ലക്ഷം രൂപ.
267 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളജിന് ആകെയുള്ളത്. നിബന്ധനകൾക്ക് വിധേയമായി 52 പ്ലോട്ടുകളാണ് ഇക്കഴിഞ്ഞ ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെ പാട്ടത്തിന് നൽകിയിരിക്കുന്നത്.
ഇപ്പോൾ കൃഷി ചെയ്യുന്നവർ 2027 മാർച്ചിനു മുൻപ് കൃഷി പൂർത്തീകരിക്കുകയും അടുത്ത കൃഷിക്കുള്ള വിധം കൃഷിയിടം ഒരുക്കിനൽകുകയും വേണം. വൃക്ഷങ്ങൾക്ക് കേടുപാട് വരുത്തരുത്. ഭൂമിയിലെ കല്ലും മണ്ണും നീക്കം ചെയ്യാനും പാടില്ല. സർക്കാർ നിർദേശ പ്രകാരം മെഡിക്കൽ കോളജിനു കെട്ടിടം നിർമിക്കേണ്ട ആവശ്യം വന്നാൽ കപ്പക്കൃഷി നീക്കം ചെയ്യും. കൃഷിക്കായി കീടനാശിനികളും കളനാശിനികളും ഉപയോഗിക്കരുതെന്നും വ്യവസ്ഥയുണ്ട്. പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസിനാണ് കൃഷിയിടത്തിന്റെ മേൽനോട്ട ചുമതല.






