നെയ്യാറ്റിന്‍കര: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച റിട്ട എസ്.ഐ അറസ്റ്റില്‍.
നെയ്യാറ്റിന്‍കര സ്വദേശിയായ റിട്ട.സബ് ഇന്‍സ്പെക്ടര്‍ ശിവരാജ (75) നെയാണ് പൊലീസ് പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ തടഞ്ഞുവെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുക ആയിരുന്നു. ട്യൂഷന് സെന്ററില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ആരുമില്ലാത്ത സ്ഥലത്തുവെച്ച് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ രണ്ടാം പ്രതിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് എസ്.വി ശ്രീകുമാറിന്റെ പിതാവാണ് ശിവരാജന്.
അതേസമയം, പ്രതിയെ നെഞ്ച് വേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






