ഡൽഹി: ബിജെപിയുടെ ട്രിപ്പിള്‍ എൻജിൻ സർക്കാർ ഭരിക്കുന്ന ഡൽഹിയില്‍ വായു മലിനീകരണം രൂക്ഷം.
മലിനീകരണം നിയന്ത്രിക്കുന്നതിന് ക്രിയാത്മകമായ നടപടിയൊന്നും ബിജെപി സർക്കാർ സ്വീകരിക്കുന്നില്ലെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്.
വായുമലിനീകരണത്തോത് ഇന്നലെയും കുത്തനെ ഉയർന്നു. വായു ഗുണനിലവാര സൂചിക 'അതീവമോശം' വിഭാഗത്തില്‍ തുടരുകയാണ്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് വ്യാഴാഴ്ച 350 ആയിരുന്ന എ ക്യു ഐയില്‍ ഇന്നലെ വർധനവുണ്ടായി. ചില സമയങ്ങളില്‍ ഇത് നാനൂറും കടന്ന് 'ഗുരുതരം' വിഭാഗത്തിലെത്തി. മലിനീകരണത്തോത് അളക്കുന്ന മുപ്പതിലധികം കേന്ദ്രങ്ങളില്‍ ഭൂരിഭാഗം സമയത്തും എ ക്യു ഐ നാനൂറിന് മുകളിലായിരുന്നു.
സ്വിസ് കമ്പനിയായ ഐക്യു എയറിന്റെ കണക്കുപ്രകാരം ലോകത്ത് വായുമലിനീകരണം ഏറ്റവും രൂക്ഷമായ നഗരമാണ് ദില്ലി. വിഷപ്പുക നിറഞ്ഞതോടെ ആരോഗ്യ വിദഗ്ധർ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുള്ളവർ നഗരത്തില്‍ നിന്ന് മാറിനില്ക്കാൻ നിർദേശിച്ചിട്ടുണ്ട്. മുഴുവനാളുകളും എൻ 95 മാസ്ക് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.






