ഴിക്കോട്: നാദാപുരത്ത് 14കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ ഒരാള്‍ അറസ്റ്റില്‍. വളയം സ്വദേശി മജീദാണ് അറസ്റ്റിലായത്.
സംഭവത്തില്‍ ആറുപേർക്കെതിരെ വളയം പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കുട്ടി സ്കൂളില്‍ പോകാൻ മടികാണിച്ചതിനെത്തുടർന്ന് സംശയം തോന്നി ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ബന്ധുക്കള്‍ പൊലീസ് പരാതി നല്‍കുകയായിരുന്നു.






