ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞുവെന്നും കൂടുതൽ സഹായങ്ങൾ വാഗ്ദാനം ചെയ്തുവെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി പങ്കുവച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സേനയുടെ ആധുനികവത്കരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി അറിയിച്ചു.
വനിതാ പൊലിസുകാരുടെ സംഖ്യ 30 ശതമാനം ആക്കാനുള്ള നീക്കത്തെ അമിത് ഷാ അഭിനന്ദിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് കൂടുതൽ ജയിലുകൾ ആവശ്യപ്പെട്ട് പ്രൊപ്പോസൽ സമർപ്പിച്ചു.
നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിലിന് നിർദേശം സമർപ്പിച്ചു. പൂജപ്പുരയുമായി ബന്ധപ്പെട്ട് ഓപ്പൺ ജയിൽ പദ്ധതിയും കൈമാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.






