തിരുവനന്തപുരം:നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ വാഹനമിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജീവന് നഷ്ടമായ സംഭവത്തില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
പ്രതിക്ക് കൊടുക്കാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
കേരളത്തെ ഞെട്ടിച്ച, വേദനാജനകമായ സംഭവമാണ് നെടുമ്പാശ്ശേരിയില്‍ ഉണ്ടായത്.
ഓപ്പറേഷന് തൂഫാന്റെ പ്രസക്തിയാണ് ഇവിടെ വ്യക്തമാകുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
കുടംബത്തിന് സംശയമുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല.
നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കും. അതില്‍ ഒരു സംശയവും വേണ്ട.
പ്രതിയെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചത് പൊലീസല്ല, കോടതിയാണ്.
നിയമം അനുസരിച്ചാണ് പ്രതിയെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചത്.
ഇതിന് അര്‍ത്ഥം പ്രതി രക്ഷപ്പെടുമെന്നല്ല. ശക്തമായ നടപടി തന്നെ പ്രതിക്കെതിരെ ഉണ്ടാകും', ചെന്നിത്തല വ്യക്തമാക്കി.






