തിരുവനന്തപുരം: മാസപ്പടി കേസിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഡിജിപിക്ക് ഇ ഡി നല്കിയ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
അന്വേഷണം നടത്തിയ ശേഷമുള്ളതാണ് ഇ ഡിയുടെ റിപ്പോര്‍ട്ട്. ആഭ്യന്തര സെക്രട്ടറിയുടെ കയ്യിലാണ് നിലവില്‍ റിപ്പോര്‍ട്ടുള്ളത്.
റിപ്പോര്‍ട്ട് ലഭിക്കുന്ന പക്ഷം മുഖ്യമന്ത്രിയുമായി ആലോചിക്കും.
നിയമോപദേശം തേടണമെങ്കില്‍ തേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഡിജിപിക്ക് ഇ ഡി നല്കിയ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
ഇ ഡിയുടെ കത്ത് ലഭിച്ചത് ഇന്ന് രാവിലെയാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.
അത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
റിപ്പോര്‍ട്ടിലെ ചില കാര്യങ്ങളില്‍ വ്യക്തതക്കുറവുണ്ട്. അക്കാര്യങ്ങള്‍ പരിശോധിക്കും.സര്‍ക്കാരിനോട് സംസാരിച്ച ശേഷം നടപടി സ്വീകരിക്കും.






