തിരുവനന്തപുരം: വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നവകാശപ്പെടുന്ന ആള് ലഹരി കേസില്‍ പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പലരുമായും ഫോട്ടോയെടുക്കുമെന്നും ഫോട്ടോ എടുക്കുന്നവരുടെ ജാതകം പരിശോധിക്കാന്‍ പറ്റില്ലല്ലോ എന്നും ചെന്നിത്തല ചോദിച്ചു.
അതേസമയം സംഭവത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണം ശുദ്ധതെറ്റാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. അവര്‍ ഭരിച്ചപ്പോള്‍ ലഹരിക്ക് തടയിടാന്‍ ഒന്നും ചെയ്യാന്‍ തയ്യാറായില്ല. എന്നാല്‍ അത് ചെയ്യുന്നവരെ പിന്തുണയ്ക്കുകയല്ലേ വേണ്ടത്. പ്രതിപക്ഷ നേതാവ് ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ചെന്നിത്തല വിമര്‍ശിച്ചു. അറസ്റ്റിലാകുന്നവര്‍ക്ക് താനുമായോ മുഖ്യമന്ത്രിയുമായോ ബന്ധമുണ്ടെങ്കിലും അവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ വലിയ അളവില്‍ രാസ ലഹരിയുമായി പിടിയിലായതിന് പിന്നാലെ ഓപ്പറേഷന് തൂഫാന് പിന്നോട്ട് പോകുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റ വിമര്‍ശനം. തൂഫാന് നോഡല്‍ ഓഫിസറെ മാറ്റിയ വിഷയത്തില്‍, പുട്ട വിമലാദിത്യ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഒന്നര മാസം അവധി എടുത്തതിനാലാണ് പുതിയ ആളെ നിയോഗിച്ചതെന്നാണ് ചെന്നിത്തല നൽകിയ വിശദീകരണം.






