തൃശൂര്‍: ചാലക്കുടിയില്‍ ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണു.
സിദ്ധാര്‍ത്ഥ ഹോട്ടലിന് സമീപം മരം വീണ് നിര്‍ത്തിയിട്ടിരുന്ന ബിഎംഡബ്ല്യു കാര്‍ തകര്‍ന്നു.
ഇതിനുപുറമെ മരത്തിനടിയില്‍പ്പെട്ട് മറ്റ് രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മരം വീണു.
മലയാറ്റൂരിലും ശക്തമായ മഴ തുടരുകയാണ്. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. നിരവധി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. മേഖലയില്‍ വൈദ്യുതിയും തടസ്സപ്പെട്ടിരിക്കുകയാണ്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
നിലവില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.






