കോഴിക്കോട്: ട്രെയിൻ യാത്രക്കിടയില്‍ ഒരു ബീഫ് ബിരിയാണി കഴിക്കാൻ കൊതി തോന്നിയാല്‍ എന്ത് ചെയ്യും?
ഓണ്‍ലൈനില്‍ ഓർഡർ ചെയ്യാമെന്ന് വെച്ചാല്‍ നടക്കില്ല.
റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള ഭക്ഷണവിതരണത്തില്‍ ബീഫിനും പോർക്കിനും ഒക്കെ നിയന്ത്രണമുണ്ട്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലാണ് ഈ നിയന്ത്രണം.
യാത്രക്കാരന്റെ ടിക്കറ്റിന്റെ പിഎൻആർ നമ്പർ നല്കിയാല് മാത്രമേ ട്രെയിനിലേക്കും റെയില്‍വേ സ്റ്റേഷൻ്റെ അകത്തേക്കും ഭക്ഷണം എത്തുകയുള്ളൂ. ഫുഡ് ഡെലിവറി ആപ്പുകള്‍ ഐആർസിടിസിയുമായി സഹകരിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷണം എത്തിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ബീഫ്, പോർക്ക് എന്നിവ ആപ്പില്‍ എത്ര തിരഞ്ഞാലും ഉപഭോക്താവിന് കാണാൻ കഴിയില്ല. കാരണം ഐആർസിടിസിയുടെ നിയമപ്രകാരം ബീഫ്, പോർക്ക്, മദ്യം എന്നിവ റെയില്‍വേ സ്റ്റേഷൻ്റെ അകത്ത് നിരോധിച്ചിട്ടുണ്ട്.
ബീഫും പോർക്കും ഒഴിവാക്കി മറ്റു ഭക്ഷണങ്ങള്‍ മാത്രം ഉപഭോക്താവിനെ തിരഞ്ഞെടുക്കാൻ കഴിയുന്ന രീതിയിലാണ് സെറ്റിങ്സ് ക്രമീകരിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് മനുഷ്യർ സഞ്ചരിക്കുന്ന ട്രെയിനില്‍ മദ്യത്തിന് വിലക്കേർപ്പെടുത്തുക തന്നെ വേണം.
എന്നാല്‍ എന്തിനാണ് ഭക്ഷണവിഭവങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് ചോദ്യം.






