ഡൽഹി: റെയില്‍വേയില്‍ സ്റ്റേഷൻ മാസ്റ്റർ ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡുകളിലായി (RRB) ഏകദേശം 1250 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
ലെവല്‍-6 ശമ്പളസ്കെയിലിലാണ് നിയമനം (അടിസ്ഥാന ശമ്പളം 35,400 രൂപ, കൂടാതെ മറ്റ് അലവൻസുകളും ലഭിക്കും). റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://rrb.indianrailways.gov.in-ല്‍ 08/2026 എന്ന നമ്പറിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒക്ടോബർ 27 മുതല്‍ ഓണ്‍ലൈൻ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25 ആണ്.കഴിഞ്ഞ വർഷം വരെ നോണ്‍ ടെക്നിക്കല്‍ പോപ്പുലർ കാറ്റഗറി (NTPC) ഗ്രാജ്വേറ്റ് വിജ്ഞാപനത്തിലാണ് സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിരുന്നത്. എന്നാല്‍ ഈ മാസം ഏഴിന് പ്രസിദ്ധീകരിച്ച ഈ വർഷത്തെ എൻടിപിസി വിജ്ഞാപനത്തില്‍ സ്റ്റേഷൻ മാസ്റ്റർ തസ്തിക ഉള്‍പ്പെട്ടിരുന്നില്ല. തുടർന്നാണ് ഇപ്പോള്‍ പ്രത്യേക വിജ്ഞാപനമായി ആർആർബി ഇത് പുറത്തിറക്കിയിരിക്കുന്നത്.2025-ലെ എൻടിപിസി ഗ്രാജ്വേറ്റ് വിജ്ഞാപനത്തില്‍ സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്ക് എല്ലാ ആർആർബികളിലുമായി ആകെ 615 ഒഴിവുകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 27 ഒഴിവുകള്‍ തിരുവനന്തപുരം ആർആർബിയിലാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇത്തവണ രാജ്യത്തൊട്ടാകെ ഒഴിവുകളുടെ എണ്ണം വർധിച്ചതിനാല്‍ തിരുവനന്തപുരം ആർആർബിയിലും കൂടുതല്‍ ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ






