കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചിങ്ങവനം–ചങ്ങനാശേരി സ്റ്റേഷനുകൾക്കിടയിലെ മോർക്കുളങ്ങര ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 42) നാളെ (സെപ്റ്റംബർ 4) അടച്ചിടും.
രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ഗേറ്റ് പൂർണമായും അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. യാത്രക്കാർ ഇതനുസരിച്ച് യാത്ര ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
(കെ.ഐ.ഒ.പി.ആർ 1546/2026)






