ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന് ആക്ഷേപിക്കുന്ന പോസ്റ്ററുമായി ആം ആദ്മി പാർട്ടി. രാഹുല്‍ ഗാന്ധി ഇടയ്ക്ക് തായ്ലൻഡില് പോകുന്നത് എന്തിനാണെന്ന് ആം ആദ്മി പാർട്ടി ചോദിക്കുന്നു.
ഭഗവന്ത് മന്നെ രാഹുല്‍ ഗാന്ധി മദ്യപാനി എന്ന് വിളിച്ചതിന് പിന്നാലെയാണ് 'പപ്പു' പോസ്റ്റർ. പഞ്ചാബില്‍ അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇന്ത്യ സഖ്യത്തിലുള്ള ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം ഉലയുന്ന തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപമാണ് നടക്കുന്നത്.






