ഡൽഹി : ഭരണഘടനാ വിരുദ്ധരുടെ കൂട്ടായ്മയാണ് ആർഎസ്എസ് എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണ് എന്ന് വിശ്വസിക്കുന്നവരാണ് ആർഎസ്എസുകാർ. ആർഎസ്എസിനോട് പോരാടുന്നതിൽ തനിയ്ക്ക് വലിയ സന്തോഷമുണ്ട്. ആർ.എസ്.എസിലെ നിരവധി സ്ത്രീകൾ തന്റെ കൂടെയുണ്ടെന്നും രാഹുൽ ഗാന്ധി എക്സ് പോസ്റ്റിൽ കുറിച്ചു.
താൻ ശിവ-ശക്തി സങ്കൽപ്പത്തിൽ വിശ്വസിക്കുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. വിദേശയാത്രയിൽ വിവാദം കടുക്കുന്നതിനിടെയാണ് ആർഎസ്എസിനെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധവുമായി വിവിധ സംഘടനകൾ മുന്നോട്ടു പോകവേയാണ് രാഹുൽ ഗാന്ധിയുടെ വിദേശയാത്ര. വിയറ്റ്നാമിലെ ഹനോയിലേക്ക് രാഹുൽഗാന്ധി പോയന്നാണ് വിവരം. വിമാനത്തിനുള്ളിൽ നിന്നുള്ള രാഹുലിന്റെ ദൃശ്യവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.






