തിരുവനന്തപുരം: പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വിഡി സതീശന് ആഭ്യന്തരമന്ത്രി ക്ലീന്‍ ചിറ്റ് നല്കിയ നടപടി അസാധാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.
എല്ലാ തെളിവുകളും ഉണ്ടായിട്ടും ക്ലീൻ ചിറ്റ് നല്കി. വിഡി സതീശൻ ഫണ്ട് അഭ്യർഥിക്കുന്നതിന്റെ വീഡിയോയും എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തില്‍ പ്രദർശിപ്പിച്ചു.
വിദേശത്ത് പോയി ഫണ്ട് അഭ്യർത്ഥിക്കാൻ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. സഹായം തേടി വിദേശത്ത് പോകാൻ പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് പോലും അന്ന് അനുമതി നല്‍കിയില്ലെന്ന് എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കേസ് തേച്ചു മായ്ച്ചു കളയാനാണ് ശ്രമം നടക്കുന്നതെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.
സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതില്‍ തിടുക്കം കാട്ടി എന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാക്കുന്നത്. വിദേശത്ത് നിന്ന് ഫണ്ട് പിരിച്ചെന്ന് വ്യക്തമാണെന്നും അനുമതി തേടിയിട്ടില്ലെന്നതും മനസിലായെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ ക്ലീൻ ചിറ്റ് നല്‍കിയത് കേരളം ചർച്ച ചെയ്യണം. വഴിക്ക് വെച്ച് അന്വേഷണം പൂർത്തിയാക്കി ക്ലീൻ ചിറ്റ് നല്‍കുന്നത് തെറ്റ്. കേന്ദ്ര ഏജൻസി അന്വേഷിച്ചാലെ കൃത്യമായി കാര്യങ്ങള്‍ ബോധ്യപ്പെടൂവെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.






