കൊച്ചി: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജാമ്യം തള്ളിയത്തോടെയാണ് ഏഴ് പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേസില്‍ ഇതുവരെ ഒരാള്‍ക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്.
മെയ് 27നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ടിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചത്. കേസില്‍ ആകെ ഉണ്ടായിരുന്ന 25 പ്രതികളില്‍ ഒരാള്‍ക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്. ബാക്കി 24 പേരും 65 ദിവസമായി ജയിലാണ്. പ്രതികളുടെ ജാമ്യപേക്ഷ തിരുവനന്തപുരത്തെ കോടതികള്‍ തള്ളിയത്തോടെയാണ് ഹൈകോടതിയെ സമീപിച്ചത്.
ചില അപേക്ഷയില്‍ ഇഡിയെ കക്ഷിച്ചേർത്തിട്ടുണ്ട്. ഒൻപതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നല്കിയ അപീല്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. സിപിഐഎം പ്രവർത്തകൻ നിതിൻ രാജാണ് കേസിലെ ഒന്നാം പ്രതി.






