തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയില്‍ പിഎസ്സി ചെയർമാനെ ഒഴിവാക്കി. അറ്റ് ഹോം ചടങ്ങിലേക്ക് പിഎസ്സി ചെയർമാന് എംആര്‍ ബൈജുവിനെ ലോക്ഭവൻ ക്ഷണിച്ചില്ല. ഇതാദ്യമാണ് സ്വാതന്ത്ര്യദിനത്തിലെ ചായ സല്‍ക്കാരത്തില്‍ ചെയർമാനെ ക്ഷണിക്കാതിരിക്കുന്നത്.
ചെയർമാനെ ഒഴിവാക്കിയതോടെ 15 അംഗങ്ങളെയും ക്ഷണിച്ചില്ല. നിയമന തട്ടിപ്പ് പരാതികള്‍ കാരണമാണ് ചെയർമാനെ ക്ഷണിക്കാതിരിന്നതെന്നാണ് സൂചന. ചെയർമാനെ ഒഴിവാക്കാല് ലോക് ഭവൻ കൂടുതല്‍ നടപടിയിലേക്കെന്നതിന്റെയും സൂചനയാണെന്നും പറയുന്നു.
പിഎസ്സി ചെയർമാനെ നിയമിക്കാനുള്ള അധികാരം ഗവർണർക്കാണ്. നിയമന തട്ടിപ്പില്‍ ഗവർണർക്ക് നിരവധി പരാതികള്‍ ലഭിച്ചെന്നും സൂചനയുണ്ട്.






