തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിൽ പി എസ് സി ചെയർമാൻ എം ആർ ബൈജുവിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്.
ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകിയത്.
പരീക്ഷാ കൺട്രോളർ ബിനി കെ എബ്രഹാമിൻ്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിരുന്നു.
ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ കോടതി ഉത്തരവിന് ശേഷമേ ഹാജരാകൂ എന്ന് ബൈജു നേരത്തെ മറുപടി നൽകിയിരുന്നു.
എന്നാൽ ഹൈക്കോടതി അന്വേഷണം തടയുകയോ ചോദ്യംചെയ്യൽ വിലക്കുകയോ ചെയ്തിട്ടില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശമെന്ന് വ്യക്തമാക്കിയാണ്,
പി എസ് സി ചെയർമാന് വീണ്ടും ഹാജാരാകാൻ നോട്ടീസ് നൽകിയത്. നിർബന്ധമായും ഹാജരാകണമെന്നാണ് പുതിയ നോട്ടീസിലെ നിർദേശം.
പി എസ് സി ചെയർമാൻ ഹാജരായില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.






