തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ് കേസില്‍ പിഎസ്സി ചെയര്മാന് എം ആര് ബൈജുവിനെ പ്രതി ചേര്‍ത്തു.
ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമന ക്രമക്കേടിലാണ് ചെയർമാനെ ക്രൈംബ്രാഞ്ച് പ്രതി ചേർത്ത്. എംആര്‍ ബൈജുവിനെ കൂടാതെ പിഎസ്സി അംഗങ്ങളെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. പ്രതികള്‍ തങ്ങളുടെ ഇഷ്ടാനുസരണം നിയമനം നടത്തി നേട്ടമുണ്ടാക്കിയതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അധികാരം ദുർവിനോയോഗം നടത്തി അനർഹരായവർക്ക് നിയമനം നല്‍കിയതായും എഫ്ഐആരില്‍ പറയുന്നു.
കേസില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം എം ആര് ബൈജു ഉള്‍പ്പെടെയുള്ള പിഎസ്സി അംഗങ്ങളുടെ മൊഴിയെടുത്തിരുന്നു. പരീക്ഷയില്‍ പിഎസ്സിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്ക്കുവന്ന സാങ്കേതികപ്പിഴവാണെന്നുമായിരുന്നു ചെയര്‍മാന്റെ വാദം. ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരിക്കൊണ്ടുള്ളതാണ് എംആർ ബൈജുവിന്റെ മൊഴി. മൂല്യനിർണയത്തിൻ്റെ പൂർണ അധികാരി അഡീഷണല്‍ സെക്രട്ടറി ഹരിയാണെന്നും. പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച ആള്ക്കായിരുന്നില്ല അഭിമുഖത്തില്‍ കൂടുതല്‍ മാർക്ക് ലഭിച്ചത്. പരാതികളില്‍ പരിശോധന നടത്തേണ്ടിയിരുന്നത് സെക്രട്ടറിയാണ്. തൻ്റെ കൈവശം പരാതി ലഭിച്ചപ്പോള്‍ കോടതിയില്‍ കേസുകള്‍ വന്നുവെന്നും അതിനാല്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തില്ലെന്നും ചെയർമാന്റെ മൊഴിയിലുണ്ട്. കമ്പ്യൂട്ടറില്‍ മൂല്യനിർണയം പൂർത്തിയായാല്‍ അതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ ക്ലോസ് ആകും എന്നും ചെയർമാൻ പറഞ്ഞു.






