കോട്ടയം: ജില്ലയിൽ ഹൈസ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകരുടെ 50 ലധികം ഒഴിവുകളുണ്ടായിട്ടും റാങ്ക് ലിസ്റ്റിലുള്ള
ഒരാൾക്ക് പോലും നിയമനം നൽകാതെ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയാണെന്ന് ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിൻലാൽ ആരോപിച്ചു.
ആകെ 10 പേരുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ആരോപണം.
2023ലെ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാതെ
2025ൽ വീണ്ടും വിജ്ഞാപനം ഇറക്കി പരീക്ഷ നടത്തിയ പി.എസ്.സി നടപടി ഉദ്യോഗാർത്ഥികളോടുള്ള അനീതിയാണ്.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉദ്യോഗാർത്ഥികളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






