അരുവിത്തുറ : രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് കാരണമാകുന്നത് വിഭവ വിതരണത്തിലെ അശാസ്ത്രീയത ആണെന്ന് വ്യക്തമാക്കി സാമ്പത്തിക വിദഗ്ധനും ഗ്രന്ഥകാരനും ടിഎം. ജേക്കബ് മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് ഗവൺമെന്റ് കോളേജ് മണിമലക്കുന്ന് പ്രിൻസിപ്പലുമായ പ്രൊഫ. ഡോ. റോയി സ്കറിയ.
ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഇക്കണോമിക്സ് അസോസിയേഷൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് ആണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്.
ചടങ്ങിൽ കോളേജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ് , അധ്യാപകരായ ജോസിയാ ജോൺ, ഡോൺ ജോസഫ് , അസോസിയേഷൻ പ്രസിഡന്റ് അഡോണ ബിനോയ്, ഡോണാ ബിജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ചിലവിന്റെ സാമ്പത്തികശാസ്ത്രം എന്ന വിഷയത്തിൽ പ്രൊഫ. ഡോ റോയി സ്കറിയാ ക്ലാസ് നയിച്ചു.






