കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച് ഡ്രൈവിംഗ് ചെയ്ത സംഭവത്തില്‍ 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് നടപടി. അലക്ഷ്യമായി വാഹനമോടിച്ചതിന് 71 കേസുകളും രജിസ്റ്റർ ചെയ്തു.
തുടർച്ചയായി ഹോണ്‍ മുഴക്കുന്നത് ഉള്‍പ്പെടെ 1891 പെറ്റി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്വകാര്യ ബസ് അപകടയാത്രയ്ക്ക് കടിഞ്ഞാണിടാൻ കൊച്ചി സിറ്റിയില്‍ പരിശോധന തുടരുകയാണ്.






